Skip to main content

കുറ്റിത്തറമ്മല്‍ ജനകീയാരോഗ്യ കേന്ദ്രത്തിലെ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും കോട്ടക്കുന്നിലെ ഫുഡ് സ്ട്രീറ്റും ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും

പറപ്പൂര്‍ പഞ്ചായത്തിലെ ഐ.സി.ഡി.എസ് കുറ്റിത്തറമ്മല്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ 55.5 ലക്ഷം രൂപയുടെ ഹെല്‍ത്ത് ഗ്രാന്റ് ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 14ന് വൈകിട്ട് മൂന്നിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വഹിക്കും. ചടങ്ങില്‍ കുഞ്ഞാലിക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയും ഭക്ഷ്യ സുരക്ഷാ വകുപ്പും ദേശീയാരോഗ്യദൗത്യം വഴി അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ച് കോട്ടക്കുന്നില്‍ നിര്‍മ്മിച്ച ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം ഫെബ്രുവരി 14ന് വൈകിട്ട് നാലിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വഹിക്കും.

 

date