Skip to main content

കുടുംബശ്രീ നിയമനം

കുടുംബശ്രീ ഐഎഫ്എസ് സി ആങ്കര്‍ , സീനിയര്‍ സിആര്‍പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു.  40 വയസ് കഴിയാത്ത കുടുംബശ്രീ/ ഓക്‌സിലറി/ കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.കാലാവധി മൂന്ന് വര്‍ഷം. ഇരവിപേരൂര്‍,  അരുവാപ്പുലം ക്ലസ്റ്ററുകളിലാണ് നിയമനം.

ഐഎഫ്എസ് സി ആങ്കര്‍

പ്ലസ്ടു /വി എച് എസ് ഇ അഗ്രികള്‍ച്ചര്‍/ ഡിഗ്രി  യോഗ്യതയുള്ളവര്‍ ആയിരിക്കണം . എക്സ്റ്റന്‍ഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഓണറേറിയം 8750 രൂപ.

സീനിയര്‍ സിആര്‍പി

ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.  കൃഷി സഖി/പശുസഖി/അഗ്രി സിആര്‍പി എന്ന നിലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഓണറേറിയം 10,000 രൂപ.

അപേക്ഷകര്‍ അതത് ബ്ലോക്കിലുളളവരായിരിക്കണം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ/ അനുഭവ പരിചയം, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.  അവസാന തിയതി ഫെബുവരി 16 . ഫോണ്‍ :  6235000825.
 

date