ഡെപ്യൂട്ടേഷൻ നിയമനം
എസ്.സി.ഇ.ആർ.ടി കേരളയിലേക്ക് മലയാളം, ബയോളജി, സംസ്കൃതം, സോഷ്യൽ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, കൊമേഴ്സ്, എഡ്യുക്കേഷൻ ടെക്നോളജി, റിസർച്ച് & പബ്ലിക്കേഷൻ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന ഫുൾടൈം അദ്ധ്യാപകരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ നിരാക്ഷേപ പത്രം സഹിതം ഫെബ്രുവരി 25 ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും തെരഞ്ഞെടുക്കുന്നത്. വിശദവിവരം www.scert.kerala.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്സ്. 625/2026
- Log in to post comments