Post Category
വടക്കേപ്പുഴ ടൂറിസം പദ്ധതി, കുളമാവ് ഡാം മിനിപാർക്ക് ഉദ്ഘാടനം 13 ന്
കേരള ഹൈഡൽ ടൂറിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വടക്കേപ്പുഴ ടൂറിസം പദ്ധതി, കുളമാവ് ഡാം മിനിപാർക്ക്, ഇടുക്കി ഹൈഡ്രോ ഇലക്ട്രിക് പദ്ധതി മൂലമറ്റം മിനിയേച്ചർ പവ്വർഹൗസിന്റെ മാതൃക - പ്രവർത്തനാനുമതി നൽകികൊണ്ട് ഭൂമി കൈമാറ്റം എന്നിവയുടെ ഉദ്ഘാടനം 13 ന് രാവിലെ 9ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഹൈഡൽ ടൂറിസം ഡയറക്ടർ ഹർഷിൽ ആർ.മീണ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, കെ.എസ്.ഇ.ബി. സിഎംഡി മിൻഹാജ് ആലം, ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്സ്. 632/2026
date
- Log in to post comments