Skip to main content
കൃഷിവിജ്ഞാന കേന്ദ്രത്തില്‍  ലോക മണ്ണ് ദിനാചരണം	രാജ്യസഭാഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

മണ്ണ് സംരക്ഷണത്തിന് ഊന്നല്‍ നല്‍കണം - രാജ്യസഭാ ഉപാധ്യക്ഷന്‍ 

    ജീവന്‍ നിലനിര്‍ത്തുന്ന മണ്ണിനെ സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ പറഞ്ഞു. പത്തനംതിട്ട കൃഷിവിജ്ഞാന കേന്ദ്രത്തില്‍  ലോക മണ്ണ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യ പ്രയത്നത്താല്‍ പുനസ്ഥാപിക്കാന്‍ കഴിയാത്ത ഒരു പ്രകൃതിവിഭവമാണ് മണ്ണ്. അതുകൊണ്ടു തന്നെ മണ്ണിന്‍റെ സംരക്ഷണം അതീവ പ്രാധാന്യമുള്ളതാണ്. അമിതമായ രാസവള പ്രയോഗം, അശാസ്ത്രീയമായ കൃഷി രീതികള്‍ തുടങ്ങിയവ മണ്ണിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. തരിശായി കിടക്കുന്ന ഭൂമി സര്‍ക്കാര്‍ ചുമതലയില്‍ കൃഷിയിറക്കുന്നതിന് നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കൃഷി വിജ്ഞാന കേന്ദ്രം ചെയര്‍മാന്‍ തോമസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂ ര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല മാത്യൂസ്, കാര്‍ഡ് ഡയറക്ടര്‍ കെ. വൈ.ജേക്കബ്, കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ.സി.പി.റോബര്‍ട്ട്, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് അക്കാമ ജോണ്‍സണ്‍, സൂസന്‍ ജോര്‍ജ്, അജയകുമാര്‍ വല്ലുഴത്തില്‍, കാര്‍ഡ് ട്രഷറര്‍ ജോസി കുര്യന്‍, എസ്.ഗായത്രി, വിനോദ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.                                                           (പിഎന്‍പി 3676/17)    

date