Skip to main content
കാസര്‍കോട് തുറമുഖ ഓഫീസിന്റേയും ക്വാര്‍ട്ടേഴ്‌സുകളുടേയും ഉദ്ഘാടനം തുറമുഖ - മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കുന്നു.

സംസ്ഥാനത്തെ തുറമുഖങ്ങളെ ഏകോപിപ്പിക്കും: മന്ത്രി

   കാസര്‍കോട് മുതല്‍ വിഴിഞ്ഞം വരെയുളള തുറമുഖങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ പദ്ധതികളാവിഷ്‌കരിച്ച് നടപ്പിലാക്കിവരികയാണെന്നും തുറമുഖങ്ങളുടെ ഏകോപനത്തിന് പദ്ധതികള്‍ക്ക രൂപം നല്‍കുമെന്നും  തുറമുഖ - മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കാസര്‍കോട് തുറമുഖ ഓഫീസിന്റേയും ക്വാര്‍ട്ടേഴ്‌സുകളുടേയും ഉദ്ഘാടനം നിര്‍വവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് ജില്ലയില്‍ തുറമുഖ വകുപ്പിന് സ്വന്തമായി  വാര്‍ഫില്ല. അതിനാല്‍ ഷിപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ഇത് പരിഹരിക്കുന്നതിന് കൂട്ടായപ്രവര്‍ത്തനം ആവശ്യമാണ്. വടക്കേ അറ്റം മുതല്‍ തലസ്ഥാന നഗരി വരെ  റോഡ്-റെയില്‍ ഗതാഗതത്തിന്  സമാന്തരമായി കപ്പല്‍ ഗതാഗതത്തെ കുറിച്ച ആലോചിക്കുന്നുണ്ട്. വ്യാവസായികവും സാംസ്‌കാരികവും ആയ വികസനത്തിന് തുറമുഖങ്ങള്‍ക്ക പ്രധാന പങ്കുവഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ലക്ഷദ്വീപുമായി ബന്ധിച്ചുളള  കപ്പല്‍ ഗതാഗതത്തിന് പ്രധാനപരിഗണനയാണ് നല്‍കുന്നത്.  ജില്ലയില്‍ അഴിമുഖങ്ങള്‍ കേന്ദ്രീകരിച്ച് മാന്വല്‍ ഡ്രഡ്ജിംഗ് വഴി ശേഖരിക്കുനന മണല്‍ വില്‍പ്പനയിലൂടെ  പ്രതിമാസം  ഒരു കോടിയില്‍പരം രൂപയാണ്  കാസര്‍കോട് തുറമുഖ ഓഫീസ്  പൊതുഖജനാവിലേക്ക് നല്‍കുന്നത്. മണല്‍ വാരുന്നതില്‍ മാഫിയസംഘങ്ങള്‍ക്കോ ഏജന്‍സികള്‍ക്കോ ഇടമുണ്ടാകില്ല. ജില്ലയിലെ പരമ്പരാഗത മണല്‍വാരല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. നിര്‍മ്മാണ മേഖലയ്ക്ക ഗുണനിലവാരമുളള മണല്‍ ലഭ്യമാക്കുന്നതിന് ക്രമീകരണമുണ്ടാകുമെന്നും  മന്ത്രി നിര്‍ദ്ദേശിച്ചു..എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു.പി.കരുണാകരന്‍ എംപി മുഖ്യാതിഥിയായിരുന്നു.

date