Skip to main content

ഹജ്ജ് 2026-പ്രതിരോധ കുത്തിവെപ്പ് ഒരു ദിവസം കൂടി

തിരുവനന്തപുരം ജില്ലയിൽ നിന്നും ഹജ്ജ് കമ്മിറ്റി വഴി ഈ വർഷം ഹജ്ജിന് പോകാൻ അവസരം ലഭിച്ചവർക്കുള്ള വൈദൃ പരിശോധനയും പ്രതിരോധ കുത്തിവെപ്പും ഇനി ഒരു ദിവസം കൂടി മാത്രം.  വൈദൃ പരിശോധനക്കും കുത്തിവെപ്പിനും ഇതേവരെ വിധേയരാവത്ത ഹാജിമാർ ലാബ് പരിശോധനാ റിപ്പോർട്ടുകളുമായി ഫെബ്രുവരി പതിനാറ് രാവിലെ എട്ട് മണിക്ക് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തി ച്ചേരണമെന്ന് ജില്ലാ ഹജ്ജ് ട്രെയിനിംഗ് ഓർഗനൈസർ അറിയിച്ചു.

പി.എൻ.എക്സ്. 678/2026

date