Skip to main content

എറണാകുളം മെഡിക്കൽ കോളേജിന് ബിപിസിഎല്ലിന്റെ കൈത്താങ്: 91 ലക്ഷത്തിന്റെ അത്യാധുനിക ഉപകരണങ്ങൾക്ക് സാമ്പത്തിക സഹായം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായവുമായി ബി.പി.സി.എൽ (BPCL) കൊച്ചി റിഫൈനറി. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് പുതിയ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി 91,02,693/- രൂപ ബി.പി.സി.എൽ. അനുവദിച്ചു. 

ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലേക്ക് കോഗുലേഷൻ അനലൈസർ (ROTEM), മൈക്രോബയോളജി വിഭാഗത്തിലേക്ക് ട്രൂനാറ്റ് പി.സി.ആർ. മെഷീൻ (Quattro), അനുബന്ധ ടെസ്റ്റ് കിറ്റുകൾ, ഡെർമറ്റോളജി വിഭാഗത്തിലേക്ക് ഫ്രാക്ഷണൽ CO2 ലേസർ, ഡയോഡ് ലേസർ, മോണോക്രോമാറ്റിക് UVB തെറാപ്പി യൂണിറ്റ്, ഡെർമ ചെയർ എന്നീ ഉപകരണങ്ങൾ വാങ്ങുന്നതിന് ഈ ഫണ്ട് ഉപയോഗിക്കും. ഡെർമറ്റോളജി വിഭാഗത്തിലേക്ക് വാങ്ങുന്ന ലേസർ മെഷീനുകൾ പുതിയതായി ആരംഭിക്കുന്ന കോസ്മറ്റോളജി ക്ലിനിക്കൽ ആയിരിക്കും ഉപയോഗിക്കുന്നത്.

date