Skip to main content

ജില്ലാതല അറിയിപ്പുകൾ

3

പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ അടച്ചിട്ട് ഗതാഗത നിയന്ത്രണം 

വളപട്ടണം-ചെറുതാഴം കെ.എസ്.ടി.പി റോഡിലെ പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാപ്പിനിശ്ശേരി മേൽപ്പാലം ഫെബ്രുവരി അഞ്ച് മുതലും താവം മേൽപ്പാലം ഫെബ്രുവരി എഴ് മുതലും ഒരു മാസത്തേക്ക് അടച്ചിടും. കണ്ണൂർ ഭാഗത്തുനിന്നും വരുന്ന ഭാരവാഹനങ്ങൾ തളിപ്പറമ്പ് ഹൈവേ വഴി പിലാത്തറ ഭാഗത്തേക്കും പിലാത്തറ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തളിപ്പറമ്പ് ഹൈവേ വഴി കണ്ണൂർ ഭാഗത്തേക്കും വരണമെന്ന് കണ്ണൂർ പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

സർവേയർ നിയമനം

രാമന്തളി ഡി.ടി.പി സ്‌കീം ഡീറ്റൈൽഡ് സർവെ നടത്തുന്നതിന് ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സർവേയറെ നിയമിക്കുന്നു. ഐ.ടി.ഐ സർവെ/ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി 40 ദിവസത്തേക്കാണ് നിയമനം. തദ്ദേശ സ്വയംഭരണ പ്ലാനിംഗ് വകുപ്പിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ ബന്ധപ്പെട്ട അസ്സൽ രേഖകളുമായി ഫെബ്രുവരി പത്തിന് രാവിലെ 10.30 ന് കണ്ണൂർ സിവിൽ സ്റ്റേഷനിലെ ഡി.പി.സി സെക്രട്ടറിയേറ്റ് രണ്ടാം നിലയിലെ തദ്ദേശ സ്വയംഭരണ വകുപ്പ്, പ്ലാനിംഗ്(ടൗൺ പ്ലാനിംഗ്) ഓഫീസിൽ നേരിട്ട് എത്തണം. ഫോൺ: 0497-2707472

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൽ ഓഫീസ്  മാനേജർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ടൂറിസത്തിൽ ബിരുദാനന്തര ബിരുദത്തോടൊപ്പം ഡിടിപിസിയിലോ സമാന മേഖലയിലോ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ള 35 വയസ് വരെയുള്ളവർക്ക് ഓഫീസ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം. പത്താംക്ലാസ് പാസായ 35 വയസ് വരെയുള്ളവർക്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. സമാന മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, പ്രവർത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം അപേക്ഷകൾ നേരിട്ടോ സെക്രട്ടറി, ഡിടിപിസി, താലൂക്ക് ഓഫീസ് കോംമ്പൗണ്ട്, കാൽടെക്സ്, കണ്ണൂർ -2 എന്ന വിലാസത്തിലോ ഫെബ്രുവരി പത്തിന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. കൂടുതൽ  വിവരങ്ങൾക്ക് ഡിടിപിസി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04972706336.

date