Skip to main content

പഴയങ്ങാടി റെയിൽവേ അണ്ടർപാസ് പ്രവൃത്തി ഫിബ്രവരി അവസാനം ആരംഭിക്കും: എം വിജിൻ എം എൽ എ പ്രവൃത്തി ടെണ്ടർ ചെയ്തു പ്രവൃത്തി ഉദ്ഘാടനം ഫിബ്രവരി അവസാന വാരം

 

പഴയങ്ങാടി റെയിൽവെ അണ്ടർ ബ്രിഡ്ജിന്റെ പ്രവൃത്തി (അടിപാതയുടെ ) ടെണ്ടർ ചെയ്തതായി എം വിജിൻ എം എൽ എ അറിയിച്ചു. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഫിബ്രവരി അവസാനം നടക്കും.

അടിപാത നിർമ്മാണത്തിന് 7 കോടി രൂപയാണ്  സംസ്ഥാന സർക്കാർ അനുവദിച്ചത്. പ്രവൃത്തിക്ക് ആവശ്യമായ തുക  സംസ്ഥാന സർക്കാർ റയിൽവേക്ക് നേരത്തെ അടച്ചിരിന്നു.  തുടർന്നാണ് ടെണ്ടർ നടപടിയിലേക്ക് കടന്നത്. 

പഴയങ്ങാടി റെയിൽവേ അണ്ടർ പാസ് നിർമ്മാണത്തിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം വിജിൻ എംഎൽഎ മുഖ്യമന്ത്രിക്കും, ധനകാര്യ വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും  നിവേദനം നൽകിയിരുന്നു. അതോടൊപ്പം റയിൽവേ അധികൃതർക്കും കത്ത് നൽകി.  ഇതിന്റെ ഭാഗമായി റെയിൽവേ അധികൃതരുടെയും എം എൽ എ യുടെയും നേതൃത്വത്തിൽ സ്ഥലം പരിശോധിക്കുകയും, പദ്ധതി നടപ്പിലാക്കാൻ സാധിക്കുമെന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലം ഏറ്റെടുത്ത് നൽകാമെന്ന് എം എൽ എ അധികൃതരെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി തയ്യറാക്കാൻ സർക്കാർ റയിൽവേ ക്ക് തുക അടക്കുകയും ചെയ്തതിനെ തുടർന്ന്
റെയിൽവേ എസ്റ്റിമേറ്റ് തയ്യാറാക്കി സംസ്ഥാന സർക്കാരിന്  സമർപ്പിക്കുകയും ചെയ്തു ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ബജറ്റിൽ
7 കോടി രൂപ  അടിപാത നിർമ്മിക്കാൻ  സർക്കാർ അനുവദിക്കുകയായിരുന്നു.
റെയിൽവേയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും മേൽനോട്ടത്തിലാണ് പ്രവൃത്തി നടത്തുക.

 അടിപാതയുടെ നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി റവന്യൂ വകുപ്പ് ആരംഭിക്കുകയും സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തികരിക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ അടിപ്പാത, അടിപ്പാതയിൽ ഉണ്ടായേക്കാവുന്ന മഴവെള്ളത്തെ ഡ്രെയിനൗട്ട് ചെയ്യുന്നതിനായി സംബ്ടാങ്കും, പുഴയിലേക്ക് ഓവുചാൽ നിർമ്മാണവും,  നിലവിലുള്ള റോഡ് അറ്റകുറ്റപണി എന്നിവ ഉൾപ്പടെ  പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. പ്രസ്തുത പ്രവൃത്തി പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർവ്വഹിക്കുക
 
നിലവിലുള്ള അടിപ്പാതക്ക് സമീപത്താണ് പുതിയ അടിപാതനിർമ്മിക്കുന്നത്. 6 മീറ്റർ വീതിയുണ്ടാകും.  അടിപാത പൂർത്തിയായൽ വൺ വെ സംവിധാനം ഏർപ്പെടുത്തും. അടിപ്പാത  വേഗത്തിൽ നടപ്പിലാക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്.
ഗതാഗത കുരുക്ക് നേരിടുന്ന പഴയങ്ങാടി ജനതയുടെ
കഴിഞ്ഞ 50 വർഷ കാലത്തെ  ചിരകാല സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാക്കുന്നതെന്നും എം വിജിൻ എം എൽ എ അറിയിച്ചു

date