Post Category
സംസ്ഥാന തദ്ദേശ ദിനാഘോഷം; കലാകായിക മത്സരങ്ങള്‍ ബുധനാഴ്ച മുതല്‍
സംസ്ഥാന തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് തദ്ദേശ വകുപ്പ് ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കുമായുള്ള സംസ്ഥാനതല കലാകായിക മത്സരങ്ങള്‍ ഫെബ്രുവരി നാല് ബുധനാഴ്ച കണ്ണൂരില്‍ തുടങ്ങും. പൊലീസ് ടര്‍ഫ് മൈതാനത്ത് നടക്കുന്ന ഫുട്ബാള്‍ മത്സരം രാവിലെ ഒന്‍പത് മണിക്ക് രജിസ്ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അന്നേദിവസം കക്കാട് ഡ്രീം ബാഡ്മിന്റന്‍ അരീനയില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരവും നടക്കും.
ഫെബ്രുവരി ആറിന് ജില്ലാ പ്ലാനിംഗ് കെട്ടിടത്തില്‍ ചെസ്സ്, കാരംസ് മത്സരങ്ങള്‍ നടക്കും. ക്രിക്കറ്റ് മത്സരം ഫെബ്രുവരി 14, 15 തീയതികളില്‍ പൊറോളം ക്രിക് സോണ്‍ ഗ്രൗണ്ടിലും കലാ മത്സരങ്ങള്‍, ക്വിസ് എന്നിവ ആന്തൂര്‍ മുനിസിപ്പാലിറ്റി തദ്ദേശ ദിനാഘോഷ വേദിയില്‍ ഫെബ്രുവരി 16, 17 തീയതികളിലും നടക്കും.
date
- Log in to post comments