Skip to main content

പത്താമുദയം വിജയോത്സവം വെള്ളിയാഴ്ച

 

സമ്പൂര്‍ണ സെക്കന്‍ഡറി വിദ്യാഭ്യാസ പദ്ധതി പത്താമുദയത്തിന്റെ ഈ വര്‍ഷത്തെ വിജയോത്സവം ഫെബ്രുവരി ആറ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ജില്ലാപഞ്ചായത്ത് ഹാളില്‍  നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഷബ്ന അധ്യക്ഷയാകും. കണ്ണൂര്‍ ജില്ലാപഞ്ചായത്തും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാക്ഷരതാ മിഷന്‍ വഴിയാണ് പത്താമുദയം പദ്ധതി  നടപ്പിലാക്കുന്നത.്  

വിജയോത്സവത്തില്‍ സമ്പൂര്‍ണ വിജയം നേടിയ പഠന കേന്ദ്രങ്ങള്‍, പത്താംതരം തുല്യത വിജയിച്ച ജനപ്രതിനിധികള്‍, 70 വയസിന് മുകളില്‍ പ്രായമുള്ള പഠിതാക്കള്‍, വ്യത്യസ്തരായ പഠിതാക്കള്‍, സമ്പൂര്‍ണ വിജയം നേടിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന്‍ നടത്തിയ പ്രേരക്, ഓരോ പഠന കേന്ദ്രത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗ്രേഡ് നേടിയ പഠിതാക്കള്‍ തുടങ്ങിയവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും.

പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം നടത്തിയ പത്താംതരം തുല്യതാ പരീക്ഷയില്‍ 96.7 ആണ് ജില്ലയുടെ വിജയ ശതമാനം. 688 പേര്‍ പരീക്ഷയെഴുതിയതില്‍ 662 പേര്‍ വിജയിച്ചു.

date