Skip to main content

ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍:  ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

 

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെബ്രുവരി 21 മുതല്‍ 23 വരെ തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.  ജി.എസ് ടി ഉള്‍പ്പെടെ പൊതുവിഭാഗത്തിന് 354 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 177 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. registration.iffk.in എന്ന വെബ്‌സൈറ്റില്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താം. ഓഫ് ലൈന്‍ രജിസ്‌ട്രേഷന് ഹാപ്പിനെസ് സ്‌ക്വയറിലെ സംഘാടക സമിതി ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.

ക്ലാസിക്, ക്ലാസിക് ക്രൗണ്‍, ആലിങ്കീല്‍ പാരഡൈസ് എന്നീ മൂന്നു തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 34 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇക്കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന മുപ്പതാമത് ഐ.എഫ്.എഫ്.കെയുടെ 
ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ, ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ്, ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ഫിമെയ്ല്‍ ഫോക്കസ്, പലസ്തീന്‍ പാക്കേജ് എന്നീ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഐ.എഫ്.എഫ്.കെയില്‍ പ്രേക്ഷകപ്രീതി നേടിയ ജാഫര്‍ പനാഹിയുടെ ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്, സിറാത്ത്, ഡി.ജെ അഹ്‌മത് തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

മേളയോടനുബന്ധിച്ച് ഓപ്പണ്‍ ഫോറം, എക്‌സിബിഷന്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.

date