Skip to main content

കക്കാട് കടലാക്കി ചെക്കിച്ചിറ തോട് സംരക്ഷണഭിത്തി ഉദ്ഘാടനം ചെയ്തു

 

കക്കാട് കടലാക്കി ചെക്കിച്ചിറ തോട് സംരക്ഷണഭിത്തി, ഡ്രൈനേജ് കവറിംഗ് സ്ലാബ്, നടപ്പാത എന്നിവയുടെ ഉദ്ഘാടനം കെ വി സുമേഷ് എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 26 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം.

പ്രദേശവാസികൾ നേരിടുന്ന യാത്രാസൗകര്യക്കുറവും മഴക്കാലത്ത് വീടുകളിലേക്ക് വെള്ളം കയറുന്ന പ്രശ്നവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എം.എൽ.എ സ്ഥലം സന്ദർശിച്ചിരുന്നു. നാട്ടുകാരുമായി സംസാരിച്ച് പ്രശ്നങ്ങൾ മനസ്സിലാക്കിയ ശേഷം നിലവിലെ തോടിന് മുകളിൽ നടപ്പാത നിർമ്മിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു.

കൗൺസിലർ ഷബീർ കുഞ്ഞിപ്പള്ളി അധ്യക്ഷനായി. എം വി സഹദേവൻ, എസ് എം ഷക്കിൽ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

date