Skip to main content
ഹാപ്പിനെസ് ഫെസ്റ്റിനും തദ്ദേശ ദിനാഘോഷ പരിപാടികൾക്കും തുടക്കമായി  നാടിൻ്റെ ജനകീയോത്സവമായ ഹാപ്പിനെസ് ഫെസ്റ്റിവലിനും തദ്ദേശ ദിനാഘോഷ പരിപാടികൾക്കും ധർമശാല ഗവ എഞ്ചിനിയറിംഗ് കോളജ് ഗ്രൗണ്ടിൽ വർണാഭമായ തുടക്കം. ഇനിയുള്ള ആറു ദിവസം അറിവിൻ്റെയും ആഘോഷങ്ങളുടെയും ഉത്സവലഹരിക്ക് ധർമശാല സാക്ഷ്യം വഹിക്കും. ആഘോഷങ്ങൾക്കൊപ്പം നാടിൻ്റെ വികസന നേട്ടങ്ങളും വികസന സാധ്യതകളും ഫെസ്റ്റിവൽ വേദിയിൽ ചർച്ചയാകും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നേതൃത്വത്തിൽ നാടുണർത്തിയ വിളംബര ഘോഷയാത്രയോടെയായിരുന്നു പരിപാടിക്ക് തുടക്കമായത്.

ഹാപ്പിനെസ് ഫെസ്റ്റിനും തദ്ദേശ ദിനാഘോഷ പരിപാടികൾക്കും തുടക്കമായി നാടിൻ്റെ ജനകീയോത്സവമായ ഹാപ്പിനെസ് ഫെസ്റ്റിവലിനും തദ്ദേശ ദിനാഘോഷ പരിപാടികൾക്കും ധർമശാല ഗവ എഞ്ചിനിയറിംഗ് കോളജ് ഗ്രൗണ്ടിൽ വർണാഭമായ തുടക്കം. ഇനിയുള്ള ആറു ദിവസം അറിവിൻ്റെയും ആഘോഷങ്ങളുടെയും ഉത്സവല

ഹാപ്പിനെസ് ഫെസ്റ്റിനും തദ്ദേശ ദിനാഘോഷ പരിപാടികൾക്കും തുടക്കമായി

നാടിൻ്റെ ജനകീയോത്സവമായ ഹാപ്പിനെസ് ഫെസ്റ്റിവലിനും തദ്ദേശ ദിനാഘോഷ പരിപാടികൾക്കും ധർമശാല ഗവ എഞ്ചിനിയറിംഗ് കോളജ് ഗ്രൗണ്ടിൽ വർണാഭമായ തുടക്കം. ഇനിയുള്ള ആറു ദിവസം അറിവിൻ്റെയും ആഘോഷങ്ങളുടെയും ഉത്സവലഹരിക്ക് ധർമശാല സാക്ഷ്യം വഹിക്കും. ആഘോഷങ്ങൾക്കൊപ്പം നാടിൻ്റെ വികസന നേട്ടങ്ങളും വികസന സാധ്യതകളും ഫെസ്റ്റിവൽ വേദിയിൽ ചർച്ചയാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നേതൃത്വത്തിൽ നാടുണർത്തിയ വിളംബര ഘോഷയാത്രയോടെയായിരുന്നു പരിപാടിക്ക് തുടക്കമായത്. 
പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപത്തുനിന്ന് ആരംഭിച്ച വിളംബരഘോഷയാത്രയ്ക്ക് ശിങ്കാരിമേളവും മുത്തുക്കുടയും തെയ്യക്കോലങ്ങളും വിവിധ നൃത്തരൂപങ്ങളും മാറ്റുകൂട്ടി. 
മണ്ഡലത്തിലെയും സമീപ തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണസമിതിയംഗങ്ങൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ, കുടുംബശ്രീ  അംഗങ്ങൾ, നാട്ടുകാർ, വിദ്യാർഥികൾ തുടങ്ങിയവർ ഉൾപ്പടെ നൂറുകണക്കിനു പേർ അണിനിരന്ന ഘോഷയാത്ര എൻജിനീയറിംഗ് കോളേജിലെ ഫെസ്റ്റിവൽ വേദിയിൽ സമാപിച്ചു. 

മുഖ്യ ആകർഷണമായി പ്രദർശന വിപണന മേള

ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി ധര്‍മശാല ഗവ എഞ്ചിനീയറിങ് കോളേജ് ഗ്രൗണ്ടില്‍ പ്രദര്‍ശന വിപണന മേളക്ക് തുടക്കമായി. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ വകുപ്പുകളുടെ 35 സ്റ്റാളുകളും 40ലധികം കൊമേഴ്സ്യല്‍ സ്റ്റാളുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കോര്‍ത്തിണക്കിയ പൊതുജനവിവര സമ്പര്‍ക്ക വകുപ്പ് കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ പവലിയന്‍ പ്രദര്‍ശന നഗരിയിലെ വേറിട്ട കാഴ്ചയാണ്. നാടുകാണി സൂ സഫാരി പാര്‍ക്കിന്റെ പശ്ചാത്തലത്തിലുള്ള സെല്‍ഫി പോയിന്റ് മേളയെ ആകർഷകമാക്കുന്നു.

വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള കുടുംബശ്രീയുടെ ഇന്ത്യാ ഫുഡ് കോര്‍ട്ട് തളിപ്പറമ്പ് നഗരസഭാ ചെയർമാൻ പി.കെ സുബൈർ ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകൾ ഒരുക്കിയ വിപണന സ്റ്റാൾ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സി എം കൃഷ്ണനും ഉദ്‌ഘാടനം ചെയ്തു. 
ആന്തൂര്‍ നഗരസഭ ആതിഥേയത്വം വഹിക്കുന്ന  തദ്ദേശ ദിനാഘോഷത്തിനനുബന്ധമായാണ് ഫെബ്രുവരി 13 മുതല്‍ 19 വരെ കലാപരിപാടികള്‍, അമ്യൂസ്‌മെന്റ്, മെഗാഷോകള്‍, വികസന എക്‌സിബിഷന്‍, വിപണന സ്റ്റാളുകള്‍, സെമിനാറുകള്‍ തുടങ്ങിയവ  ഉള്‍ക്കൊള്ളിച്ചുള്ള ഹാപ്പിനസ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്.

ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ വി സതീദേവി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡൻ്റുമാരായ എസ് പി രമേശൻ, സി ബാലകൃഷ്ണൻ, ടി വി രാധാകൃഷ്ണൻ, കെ വി ദിവാകരൻ, തദ്ദേശ ഭരണവകുപ്പ് ജോയിൻ്റ് ഡയറക്ടർ ടി ജെ അരുൺ,  ആന്തൂർ നഗരസഭാ സെക്രട്ടറി കെ മനോജ്, 
ആന്തൂർ മുൻ നഗരസഭാ ചെയർപേഴ്സൺമാരായ പി കെ ശ്യാമള, പി മുകുന്ദൻ, വിസ്മയ പാർക്ക് വൈസ് ചെയർമാൻ കെ സന്തോഷ്, കെ സി ഹരികൃഷ്ണൻ, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
 

date