Skip to main content
ആറളം പട്ടികവർഗ്ഗ പദ്ധതി:  സ്പോർട്സ് കിറ്റ് വിതരണവും ഏകദിന പരിശീലനവും സംഘടിപ്പിച്ചു

ആറളം പട്ടികവർഗ്ഗ പദ്ധതി:  സ്പോർട്സ് കിറ്റ് വിതരണവും ഏകദിന പരിശീലനവും സംഘടിപ്പിച്ചു

 

കുടുംബശ്രീ ജില്ലാ മിഷൻ്റെ ആറളം പട്ടിക വർഗ്ഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി മേഖലയിലെ യൂത്ത് ക്ലബ്, ഷീ ക്ലബ്ബ് അംഗങ്ങൾക്ക് ഏകദിന കായിക പരിശീലനവും സ്പോർട്സ് കിറ്റുകളുടെ വിതരണവും  സംഘടിപ്പിച്ചു. ആറളം ഫാം ബ്ലോക്ക് ഏഴ്  കമ്യൂണിറ്റി ഹാളിൽ  നടന്ന പരിപാടി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ്  പി എം അഖിൽ ഉദ്ഘാടനം ചെയ്തു.  വാർഡ് അംഗം കെ കെ സബിത അധ്യക്ഷയായി. 

ഫുട്ബോൾ, വോളിബോൾ, കരാട്ടേ എന്നിവയിൽ പരിശീലനം പൂർത്തിയാക്കിയ 12 നും 25 നും ഇടയിൽ പ്രായമുള്ള യൂത്ത് ക്ലബ്ബ്, ഷീ ക്ലബ്ബ്  അംഗങ്ങൾക്ക് സ്പോർട്ട്സ്  കിറ്റുകൾ വിതരണം ചെയ്തു. കേരള സ്റ്റേറ്റ്  സ്പോർട്സ് കൗൺസിൽ കോച്ച് കെ പ്രമോദൻ കായിക പരിശീലനത്തിന് നേതൃത്വം നൽകി. ആറളം ഫാം വിവിധ ബ്ലോക്കുകളിൽ നിന്നായി 120 പേർ പരിപാടിയിൽ പങ്കെടുത്തു.

കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം വി ജയൻ മുഖ്യാതിഥിയായി. ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതി കോ ഓർഡിനേറ്റർ പി സനൂപ് , അസി.കോ ഓർഡിനേറ്റർമാരായ പ്രിയ, അക്ഷയ, അനിമേറ്റർ സി പ്രവീൺ എന്നിവർ സംസാരിച്ചു

date