സംസ്ഥാന തദ്ദേശദിനാഘോഷം; സംഗീത നൃത്ത ലഹരിയിൽ ധർമശാല
തദ്ദേശദിനാഘോഷത്തിൻ്റെയും ഹാപ്പിനെസ്സ് ഫെസ്റ്റിന്റെയും ഭാഗമായി ആന്തൂർ മുൻസിപ്പൽ സ്റ്റേഡിയത്തിലും കണ്ണൂർ എഞ്ചിനിയറിംഗ് കോളേജ് സ്റ്റേഡിയത്തിലുമായി വിവിധ സാംസ്ക്കാരിക പരിപാടികളും മെഗാ ഷോയും അരങ്ങേറി. ആന്തൂർ മുൻസിപ്പൽ സ്റ്റേഡിയം വേദിയിൽ ശ്രീരാഗ് ഭരതനും അനുശ്രീയും നയിച്ച മ്യൂസിക് നൈറ്റ് കാണികളുടെ മനം കവർന്നു. എങ്കെയും എപ്പോഴും സംഗീതം സന്തോഷം...,
തരാപഥം ചേതോഹരം..., മാലേയം മാറോടണിഞ്ഞു... തുടങ്ങി ചടുലമായ മലയാള തമിഴ് സിനിമാ ഗാനങ്ങൾ കാണികളെ സംഗീതാസ്വാദനത്തിന്റെ പുത്തൻ തലങ്ങളിലെത്തിച്ചു.
മഹാലക്ഷ്മി സർവ്വേശ്വരൻ അവതരിപ്പിച്ച മനുഷ്യരാശിയുടെ കഥ - ദി റിഫ്ലക്ഷൻ
പ്രപഞ്ചോത്പത്തിയും എന്ന ആവിഷ്കാരം ഭൂമിയുടേയും മനുഷ്യൻ്റെയും പരിണാമവും മനോഹരമായ നൃത്ത ചുവടുകളാൽ ആവിഷ്കരിച്ചു.
കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് സ്റ്റേഡിയം വേദിയിൽ നടന്ന സാംസ്കാരികോത്സവത്തിൽ ഒപ്പന, തിരുവാതിര, നാടോടി നൃത്തം തുടങ്ങിയ മത്സരങ്ങളും നടന്നു.ഒപ്പന മത്സരത്തിൽ ചിറക്കൽ നിഴൽ സൗഹൃദ കൂട്ടായ്മ ഒന്നാം സ്ഥാനവും അഴീക്കോട് ശ്രുതിലയ രണ്ടാം സ്ഥാനവും നേടി. തിരുവാതിര മത്സരത്തിൽ താളം കണ്ണൂർ ഒന്നാം സ്ഥാനവും കനിവ് റിന്റു ആൻഡ് ടീം രണ്ടാം സ്ഥാനവും ശ്രുതിലയ അഴീക്കോട് മൂന്നാം സ്ഥാനവും നേടി.
നാടോടിനൃത്ത മത്സരത്തിൽ യംഗ് ചാലഞ്ചേഴ്സ്, കണ്ണപില്ലാവ് ഒന്നാം സ്ഥാനവും പത്തായക്കുന്ന് പത്തില്ലം സോൾ ഓഫ് പാഷൻ രണ്ടാം സ്ഥാനവും
ഫ്രണ്ട്‌സ് ശ്രീജ ആൻഡ് ടീം മൂന്നാം സ്ഥാനവും നേടി.
ഫെബ്രുവരി 19 വരെ നടക്കുന്ന തദേശദിനാഘോഷത്തിൽ എല്ലാ ദിവസവും സെമിനാറുകളും കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും.
- Log in to post comments