Skip to main content

റണ്‍ ഫോര്‍ യൂണിറ്റി: മിഡ്‌നൈറ്റ് റണ്‍ മാര്‍ച്ച് ഏഴിന്

 

കണ്ണൂരിന്റെ നഗരവഴികളിലൂടെ ഐക്യത്തിന് വേണ്ടിയുള്ള സന്ദേശവുമായി മിഡ് നൈറ്റ് യൂണിറ്റി റണ്ണിന്റെ ആറാമത് എഡിഷന്‍ മാര്‍ച്ച് ഏഴിന് നടക്കും. രാത്രി 11 ന് കലക്ടറേറ്റില്‍ നിന്ന് ആരംഭിച്ച് താവക്കര, പുതിയ ബസ്സ് സ്റ്റാന്റ്, ഫോര്‍ട്ട് റോഡ്, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ, ശ്രീ നാരായണ പാര്‍ക്ക്, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്‍ഡ്, ടൗണ്‍ സ്‌ക്വയര്‍, താലൂക്ക് ഓഫീസ് വഴി തിരിച്ച് 12.30 ന് കലക്ടറേറ്റില്‍ സമാപിക്കും. 

ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, കേന്ദ്ര ടൂറിസം മന്ത്രാലയം കൊച്ചി ഓഫീസ് എന്നിവ സംയുക്തമായി കാനറാ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മിഡ്‌നൈറ്റ് യൂണിറ്റി റണ്ണിന്റെമല്‍സരം ഏഴ് വിഭാഗങ്ങളിലായാണ് നടക്കുക. സ്ത്രീകള്‍  മാത്രമുള്ള ടീം, പുരുഷന്‍മാരും മാത്രമുള്ള ടീം, മിലിട്ടറി, പോലീസ്, ഫയര്‍ ഫോഴ്‌സ് എക്‌സൈസ്, ഫോറസ്റ്റ് എന്നിങ്ങനെ യൂണിഫോം സര്‍വീസില്‍ ഉള്ളവരുടെ ടീം, സ്‌കൂള്‍ /കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ടീം, മുതിര്‍ന്ന പൗരന്‍മാരുടെ ടീം, സര്‍ക്കാര്‍ ജീവനക്കാരുടെ ടീം എന്നിവയാണ് വിവിധ വിഭാഗങ്ങള്‍. വ്യക്തികളായല്ല അഞ്ച് പേര്‍ അടങ്ങുന്ന ചെറു സംഘങ്ങളായാണ് മിഡ് നൈറ്റ് റണ്ണിന് പങ്കെടുക്കേണ്ടത്. 

അഞ്ച് പേരടങ്ങിയ ഒരു ടീമിന് 500 രൂപയും സ്‌കൂള്‍/കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ടീമിന് 250 രൂപയുമാണ് രജിസ്ട്രേഷന്‍ ഫീസ്. എല്ലാ കാറ്റഗറികളിലും ഒന്നാം സ്ഥാനത്തിന് 7500, രണ്ടാം സ്ഥാനത്തിന് 5000, മൂന്നാം സ്ഥാനത്തിന് 2500 രൂപവീതം ക്യാഷ് പ്രൈസും ലഭിക്കും. പങ്കെടുക്കുന്നവര്‍ക്ക് ടീ ഷര്‍ട്ട്, മെഡല്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.

മിഡ്നൈറ്റ് റണ്ണില്‍ പങ്കെടുക്കാന്‍ events.dtpckannur.comഎന്ന ലിങ്ക് മുഖേന ഓണ്‍ലൈന്‍ ആയോ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 04972706336, 8330858604

date