Skip to main content

ഹാപ്പിനസ്സ് ഫെസ്റ്റ്; മന്ത്രി വി. ശിവന്‍കുട്ടി ചൊവ്വാഴ്ച വിദ്യാര്‍ഥികളുമായി സംവദിക്കും

 

സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലെ ഹാപ്പിനസ്സ് ഫെസ്റ്റ് വേദിയില്‍ ഫെബ്രുവരി 17
ചൊവ്വാഴ്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറും. രാവിലെ 10 മണിക്ക് 'മുഖാമുഖം' പരിപാടിയില്‍ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി തളിപ്പറമ്പ് മണ്ഡലത്തിലെ വിദ്യാര്‍ഥികളുമായി സംവദിക്കും. തുടര്‍ന്ന് 'സംരംഭകത്വവും സ്റ്റാര്‍ട്ട് അപ്പ് എക്കോസിസ്റ്റവും - തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി ഉദ്ഘാടനം ചെയ്യും. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക മുഖ്യപ്രഭാഷണം നടത്തും. സ്റ്റാര്‍ട്ട് അപ്പ് മേഖലയിലെ വിദഗ്ധര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

ആഘോഷങ്ങളുടെ അഞ്ചാം ദിനമായ ചൊവ്വാഴ്ച ഭിന്നശേഷി കലാമേളയും തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പങ്കെടുക്കുന്ന നാടന്‍ പാട്ട്, ലളിതഗാനം ഉള്‍പ്പെടെയുള്ള കലാമത്സരങ്ങളും അരങ്ങേറും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കുമായി പ്രത്യേക ക്വിസ് മത്സരവും നടക്കും. ആഘോഷങ്ങള്‍ക്ക് ആവേശം പകരാന്‍ രാത്രി എട്ടിന് ആന്തൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രശസ്ത പിന്നണി ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും അരങ്ങേറും.

date