Skip to main content

എം.ബി.എ പ്രവേശനം:  അഡ്മിറ്റ് കാർഡുകൾ ലഭ്യമാക്കി

        ഫെബ്രുവരി 22 ന് നടത്തുന്ന എം.ബി.എ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെമാറ്റ് സെഷൻ I - 2026) ഓൺലൈൻ അപേക്ഷ  സമർപ്പിച്ചവരുടെ  അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.

 ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അത്തരം അപേക്ഷകർക്ക് www.cee.kerala.gov.in ലൂടെ ഫെബ്രുവരി 20 ഉച്ചയ്ക്ക് മണിയ്ക്ക് മുൻപ് ഓൺലൈൻ അപേക്ഷയിലെ അപാകതകൾ പരിഹരിയ്ക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാർഡുകൾ ലഭ്യമാകും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ്പ് ലൈൻ: 0471-2332120.

പി.എൻ.എക്സ്. 711/2026

date