Skip to main content

അപേക്ഷ ക്ഷണിച്ചു

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കോമറു ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദുമതം ആചരിക്കുന്ന വ്യക്തികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍, നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഫെബ്രുവരി 21 (ശനിയാഴ്ച) വൈകുന്നേരം അഞ്ചിനകം ലഭിക്കണം. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലും നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും പ്രവൃത്തി ദിവസങ്ങളില്‍ സൗജന്യമായി ലഭിക്കും.
 

date