Skip to main content

വാഹനഗതാഗതം നിരോധിച്ചു

ഹരിപ്പാട്-ഇലഞ്ഞിമേല്‍ റോഡില്‍ വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 18 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ കുരീക്കാട് ജംഗ്ഷനും കോട്ടമുറിക്കും ഇടക്കുള്ള ഭാഗത്ത് കൂടിയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. ഹരിപ്പാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ കുരീക്കാട് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു മുട്ടം തട്ടാരമ്പലം വഴിയും ചെന്നിത്തല ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ കോട്ടമുറിയില്‍ നിന്നും തിരിഞ്ഞു തട്ടാരമ്പലം മുട്ടം വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം ഹരിപ്പാട് അസി. എഞ്ചിനീയര്‍ അറിയിച്ചു.

date