Post Category
ഹൈറിച്ച് നിക്ഷേപകർക്ക് ക്ലെയിം അപേക്ഷ സമർപ്പിക്കാം
ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തവർക്ക് അപേക്ഷിക്കാം. ആലപ്പുഴ ജില്ലയിലെ ബ്രാഞ്ചുകളിൽ നിക്ഷേപിച്ചവർക്കാണ് ഈ അവസരം. നിക്ഷേപകർ നിർദിഷ്ട ഫോമിൽ ക്ലെയിം അപേക്ഷകൾ സമർപ്പിക്കണം. അനുബന്ധ രേഖകൾ സഹിതം 14 ദിവസത്തിനുള്ളിൽ അപേക്ഷ നൽകണം. നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ (ജനറൽ) മുമ്പാകെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം. ഫോൺ: 0477-2251676, 2252580.
date
- Log in to post comments