ഇന്റേൺഷിപ്പിന് അവസരം
പട്ടികജാതി വികസന വകുപ്പിൽ നടപ്പിലാക്കി വരുന്ന TRACE (Training for Career Excellence) പദ്ധതിയുടെ ഭാഗമായി എം.ബി.എ ബിരുദധാരികളായ പട്ടികജാതി വിഭാഗം യുവതീ യുവാക്കൾക്ക് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ (മുഖ്യ കാര്യാലയത്തിലും 14 ജില്ലാ ഓഫീസുകളിലും), കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ (വിവിധ ജില്ലകളിലെ ഓഫീസുകൾ) എന്നിവിടങ്ങളിലായി മാനേജ്‌മെന്റ് ട്രെയിനി ആയി ഇന്റേൺഷിപ്പിന് അവസരം നൽകുന്നു.
അപേക്ഷകർ പട്ടികജാതി വിഭാഗത്തിലുള്ളവരായിരിക്കണം. പി.എസ്.സി അംഗീകൃത എം.ബി.എ ബിരുദമാണ് യോഗ്യത. യോഗ്യതാ കോഴ്സ് വിജയകരമായി പൂർത്തിക്കാക്കിയവർക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. നിലവിൽ കോഴ്സ് പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. പ്രായ പരിധി 21-40 വയസ്. പ്രതിമാസം 20,000 രൂപ ഓണറേറിയം ലഭിക്കും. നിയമന കാലാവധി ഒരു വർഷവും പ്രവർത്തനം തൃപ്തികരമാണെങ്കിൽ മികവിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കൂടി കാലാവധി ദീർഘിപ്പിച്ച് നൽകുന്നതാണ്. ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ഓഫീസുകൾ എന്നിവിടങ്ങളിലും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് വെബ്‌സൈറ്റിലും അപേക്ഷാ ഫോമുകൾ ലഭ്യമാണ്. അപേക്ഷിക്കേണ്ട വിലാസം: പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം- 695 033. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21. കൂടുതൽ വിവരങ്ങൾക്ക്: 0471-2723155.
പി.എൻ.എക്സ്. 723/2026
- Log in to post comments