Skip to main content

ഇലക്ട്രോണിക് ലെഡ്ജർ അക്കൗണ്ട് മോണിറ്ററിംഗ് സിസ്റ്റം തുടരും

സാമ്പത്തിക വർഷാവസാനത്തിലെ അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഇലക്ട്രോണിക് ലെഡ്ജർ അക്കൗണ്ട് മോണിറ്ററിംഗ് സിസ്റ്റം (e-LAMS / e-Ledger) പദ്ധതി 2025-26 സാമ്പത്തിക വർഷത്തേക്കും തുടരാൻ സർക്കാർ ഉത്തരവായി. ധനവിനിയോഗം നിയന്ത്രിതവും ക്രമബദ്ധവുമായി നടത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പദ്ധതി തുടർന്നും പ്രാബല്യത്തിൽ വരുത്തുന്നത്.

സർക്കാർ ഉത്തരവനുസരിച്ച്, e-LAMS സംവിധാനത്തിൽ രേഖപ്പെടുത്തിയ തുകകൾ തുടർന്ന് വരുന്ന 2026-27 സാമ്പത്തിക വർഷത്തിലെ സെപ്റ്റംബർ 30ന് ശേഷം റിലീസ് ചെയ്യില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. e-LAMS പ്രകാരം തുക പോസ്റ്റ് ചെയ്യേണ്ട എല്ലാ നിർദേശങ്ങളും 2026 മാർച്ച് 26ന് മുമ്പായി ധനകാര്യ വകുപ്പിൽ സമർപ്പിക്കണം.

കൂടാതെആവശ്യമായ ഫണ്ടുകൾ ഉൾപ്പെടുത്തിയ റിസംപ്ഷൻ പ്രൊപ്പോസലുകൾ 2026 മാർച്ച് 28ന് മുമ്പായി സമർപ്പിക്കണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ധനകാര്യ വകുപ്പ് ഉത്തരവിൽ അറിയിച്ചു.

പി.എൻ.എക്സ്. 726/2026

date