ഐ.എച്ച്.ആർ.ഡി യിൽ കംപ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനം
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെന്ററിൽ 2026 ജനുവരി മുതൽ ആരംഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA: ഒരു വർഷം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA: 6 മാസം), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (DDTOA: ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (CCLIS: 6 മാസം) എന്നീ കോഴ്സുകളിലേക്ക് (Full time/Part time - Online/ Offline/ Evening batch) സ്പോർട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എൽ.സി എന്നിവയാണ് യഥാക്രമം യോഗ്യതകൾ. പി.എസ്.സി അംഗീകാരവും തൊഴിൽ സാധ്യതകളുള്ളതുമായ കോഴ്സുകളാണിത്. എസ്.സി / എസ്.റ്റി /ഒ.ഇ.സി വിഭാഗക്കാർക്ക് ഗവണ്മെന്റ് നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസ് സൗജന്യം ലഭിക്കും. പ്രവേശനത്തിന്: 9495069307, 8547005087, 9400519491, 0471-2550612 (0).
പി.എൻ.എക്സ്. 728/2026
- Log in to post comments