Skip to main content

കരട് ചട്ടങ്ങൾ: പൊതുതെളിവെടുപ്പ് ഫെബ്രുവരി 25ന്

ഇലക്ട്രിസിറ്റി ആക്റ്റ് 2003ലെ സെക്ഷൻ 57 പ്രകാരം വൈദ്യുതി വിതരണ ലൈസൻസി യുടെ പ്രവർത്തനത്തിന്റെ മാനദണ്ഡങ്ങൾ നിഷ്‌കർഷിക്കുന്ന കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ (സ്റ്റാൻഡേർഡ്സ് ഓഫ് പെർഫോമൻസ് ഓഫ് ഡിസ്ട്രിബ്യൂഷൻ ലൈസൻസീസ്) റഗുലേഷൻസ്, 2015, ഡിസംബർ 16, 2015ൽ പ്രസിദ്ധീകരിച്ചിരുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഇലക്ട്രിസിറ്റി (റൈറ്റ്‌സ് ഓഫ് കൺസ്യൂമേഴ്സ്) റൂൾസ്, 2020ൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്ത റൂൾസിന്റെ കൂടി അടിസ്ഥാനത്തിൽ കെ.എസ്.ഇ.ആർ.സി (സ്റ്റാൻഡേർഡ്സ് ഓഫ് പെർഫോമൻസ് ഓഫ് ഡിസ്ട്രിബ്യൂഷൻ ലൈസൻസീസ്) (ഒന്നാം ഭേദഗതി) റഗുലേഷൻസ്, 2028ന്റെ കരട് ഫെബ്രുവരി 03, 2025 ന് കമ്മീഷന്റെ വെബ്‌സൈറ്റിൽ (www.erckerala.orgപ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ്ഉപഭോക്ത്യ സൗഹ്യദംവൈദ്യുതി വിതരണത്തിന്റെ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ചട്ടങ്ങൾ കരട് റഗുലേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ സേവനങ്ങൾ ലൈസൻസി കൂടുതൽ വേഗത്തിൽ നല്കുന്നതിനായി പരമാവധി സമയക്രമത്തിൽ കുറവു വരുത്തിയിട്ടുണ്ട്. പ്രസ്തുത കരട് പ്രകാരം ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനായി ഒരു പ്രത്യേക ഓൺലൈൻ പോർട്ടൽ ഒരുക്കുന്നതാണ്. ഇതിലൂടെ അപേക്ഷ സമർപ്പിച്ചതിന്റെ അംഗീകാരംഅപേക്ഷയുടെ പ്രോസ്സസിംഗ് ഘട്ടങ്ങൾഎടുത്ത തീരുമാനംഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെ അപേക്ഷയുടെ നില പൂർണ്ണമായി പിന്തുടരാനുള്ള സൗകര്യം ലഭ്യമാകും. കൂടാതെ ഓട്ടോമാറ്റിക്ക് നഷ്ടപരിഹാരം നൽകുന്നതിലേക്കുള്ള സംവിധാനവും (ചട്ടം 14എ) ഡ്രാഫ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് വിതരണ ലൈസൻസിയുടെ നിശ്ചിത സേവനങ്ങളിലെ വീഴ്ചകൾ ലൈസൻസി സ്വയം കണ്ടെത്തി ഉപഭോക്താവ് പ്രത്യേകമായി അപേക്ഷ നൽകേണ്ടതില്ലാതെ തന്നെ നഷ്ടപരിഹാരം ലഭ്യമാക്കുന്നതാണ്. ഇതോടൊപ്പം വിവിധ സേവന നിലവാരങ്ങളുടെ ലംഘനത്തിന് നൽകുന്ന നഷ്ടപരിഹാര തുകകൾ ഷെഡ്യൂൾ - 1 പ്രകാരം പുതുക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെഎല്ലാ ഉപഭോക്താക്കൾക്കും 24X7 തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനും (ചട്ടങ്ങൾ 1, 1ബി) ക്രമേണ ഡീസൽ ജനറേറ്റർ സെറ്റുകൾ പ്രവർത്തിപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കി വിശ്വസനീയമായ വൈദ്യുതി വിതരണം ഉറപ്പാക്കുകയും പരിസ്ഥിതി സൗഹൃദത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനും ആവശ്യമായ ചട്ടങ്ങൾ കരട് റഗുലേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡ്രാഫ്റ്റ് റിസോഴസ് ആഡിക്വസി റെഗുലേഷൻസ് 2026

ഇതുകൂടാതെ സംസ്ഥാനത്തിന്റെ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് സുരക്ഷിതമായ വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിന് സമഗ്രവും ദീർഘവീക്ഷ ണമുള്ളതുമായ ചട്ടക്കൂട് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ Resource Adequacy റഗുലേഷന്റെ കരട് പട്ടങ്ങൾ ഫെബ്രുവരി 04, 2026 ന് കമ്മീഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഫോറം ഓഫ് റഗുലേറ്റേഴ്സ് രൂപീകരിച്ച മാതൃകാ നിയന്ത്രണച്ചട്ടങ്ങളുടെയും, 2022 വൈദ്യുതി (ഭേദഗതി) Rules, സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ Resouce Adequacy മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ അനുസരിച്ചാണ് പ്രസ്തുത കരട് റഗുലേഷൻസ് തയ്യാറാക്കിയത്. ഡിമാന്റ് സപ്ലൈ ബാലൻസിന്റെ ചിട്ടയായ വിലയിരുത്തലിലൂടെയും ഉൽപ്പാദനശേഷി വിഭവങ്ങളുടെ ദീർഘകാല ആസൂത്രണത്തിലൂടെയുംവർദ്ധിച്ചുവരുന്ന പുനരുപയോഗ ഊർജ്ജ ഉത്പാദനംസംസ്ഥാനത്തിന്റെ പവർ പ്രൊക്വർമെന്റ് ആവശ്യകത എന്നിവ നിർവ്വഹിക്കുന്നതിനുള്ള വ്യവസ്ഥകൾ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രിഡ് സ്റ്റബിലിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാതെ 100 ശതമാനം പുനരുപയോഗ ഊർജ്ജം കൈവരിക്കുക എന്ന സംസ്ഥാനത്തിന്റെ ലക്ഷ്യങ്ങൾക്കും ദീർഘകാല കാഴ്ച്ചപ്പാടിനും അനുസൃതമായി സുസ്ഥിരമായ ഊർജ്ജ സംവിധാനത്തിലേക്കുള്ള കേരളത്തിന്റെ പരിവർത്തനത്തെ പിന്തുണയ്ക്കുകയാണ് നിർദ്ദിഷ്ട ചട്ടങ്ങൾ ലക്ഷ്യമിടുന്നത്.

പൊതുതെളിവെടുപ്പ്

പ്രസ്തുത കരട് റഗുലേഷൻസിന്മേൽ 2026, ഫെബ്രുവരി 25ന് പൊതുതെളിവെടുപ്പ് ഓൺലൈനായി (online hearing) നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു. ടി കരട് ചട്ടങ്ങൾ വിജ്ഞാപനം ചെയ്യേണ്ട ആവശ്യകതപ്രസ്തുത കരട് റഗുലേഷനോടൊപ്പമുള്ള വിശദി കരണ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത പൊതുതെളിവെടുപ്പിൽ പങ്കെടുക്കുന്നതിലേക്കുള്ള രജിസ്‌ട്രേഷൻ ഫെബ്രുവരി 17 ന് ആരംഭിക്കുന്നതാണ്.

KSERC (Standards of Performance of Distribution Licensees) (First Amendment) Regulations, 2026 ഓൺലൈൻ പൊതുതെളിവെടുപ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കമ്മീഷൻ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് (https://kserc.sbs/dr2502മുഖേനയും KSERC (Resource Adequacy Regulations) 2026, ന്റെ ഓൺലൈൻ പൊതുതെളിവെടുപ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കമ്മീഷന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് (https://kserc.sbe/dr2502മുഖേനയും രജിസ്റ്റർ ചെയ്യേണ്ടതാണ്. ഓൺലൈൻ പൊതുതെളിവെടുപ്പിൽ പങ്കെടുക്കുവാനായി രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഫെബ്രുവരി 23, 2026 വൈകുന്നേരം അഞ്ച് മണിവരെയാണ്. പൊതുതെളിവെടുപ്പിന്റെ സമയംലിങ്ക് എന്നിവ രജിസ്റ്റർ ചെയ്യുന്നവർക്ക് അവരുടെ രജിസ്‌ട്രേഷൻ ഫോമിൽ നൽകിയ ഇ-മെയിൽ / വാട്ട്‌സാപ്പ് മുഖേന അറിയിക്കും. രജിസ്‌ട്രേഷൻ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി കമ്മീഷന്റെ ഓഫീസ് സമയത്ത് പ്രവർത്തിക്കുന്ന ഹെൽപ്പ്‌ഡെസ്‌കിൽ (ഫോൺ നമ്പർ: 0471-2735544) ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി കമ്മീഷന്റെ വെബ്‌സൈറ്റ് (www.erckerala.orgസന്ദർശിക്കുക.

കൂടാതെ തപാൽ മുഖേനയും ഇ-മെയിൽ (kserc@erckerala.orgമുഖേനയും പൊതുജ നങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്. തപാൽ/ഇ-മെയിൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറികേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻകെ.പി.എഫ്.സി ഭവനംസി.വി. രാമൻപിള്ള റോഡ്വെള്ളയമ്പലംതിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ 25.02.2026, 05:00 PM വരെ സ്വീകരിക്കുന്നതാണ്.

പി.എൻ.എക്സ്. 735/2026

date