Skip to main content
നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ വോട്ടുവണ്ടി പര്യടനം തുടങ്ങി

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ വോട്ടുവണ്ടി പര്യടനം തുടങ്ങി

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ബോധവല്‍കരിക്കുന്നതിനും വോട്ടിംഗ് പ്രക്രിയ പരിചയപ്പെടുത്താനും ജില്ലയില്‍ വോട്ടുവണ്ടി പര്യടനം ആരംഭിച്ചു. കലക്ടറേറ്റില്‍ നിന്നും പര്യടനം ആരംഭിച്ച വോട്ടുവണ്ടി ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു.

പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ് എന്നിവ ഉപയോഗിച്ച് ഇങ്ങനെ വോട്ട് ചെയ്യാമെന്നാണ് വോട്ടുവണ്ടി പരിചയപ്പെടുത്തുന്നത്. വരൂ വോട്ട് ചെയ്യാന്‍ പഠിക്കാം എന്ന ടാഗ് ലൈനോടെയാണ് വോട്ടുവണ്ടികള്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നത്. പൊതു ജനങ്ങള്‍ക്ക് വോട്ട് വണ്ടികളുടെ സേവനം ഉപയോഗപ്പെടുത്താം.

അസിസ്റ്റന്റ് കലക്ടര്‍ എഹ്‌തെദ മുഫസിര്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ.കെ ബിനി, പയ്യന്നൂര്‍ മണ്ഡലം വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ ബെന്നി ജോസഫ്, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു

date