Post Category
’ഉണർവ്വ് 'ഭിന്നശേഷി കലോത്സവം
അഴിയൂർ ഗ്രാമപഞ്ചായത്തിൽ ‘ഉണർവ്വ്’ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. സമാപന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ലീല ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീധരൻ അധ്യക്ഷനായി. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പി ശ്രീധരൻ, വാർഡ് മെമ്പർമാരായ എസ് പി റഫീഖ്, സാജിദ് നെല്ലോളി, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, അസിസ്റ്റന്റ് സെക്രട്ടറി വി ശ്രീകല എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ കെ ജയചന്ദ്രൻ, കെ പി സൈബുന്നിസ, ഫൗസിയ ചാത്തോത്ത്, റാജിയ ഷെജീർ എന്നിവർ സംബന്ധിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ പി എം അംബിക കുമാരി സ്വാഗതവും ബഡ്സ് സ്കൂൾ അധ്യാപിക കെ വി പുഷ്പലത നന്ദിയും പറഞ്ഞു.
date
- Log in to post comments