Skip to main content

ഇരട്ട വീടുകള്‍ ഇനി ഒറ്റ വീടുകളാകുന്നു; താക്കോല്‍ കൈമാറ്റം നാളെ (ഫെബ്രുവരി 19)

 സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് മാറ്റാംപുറം എം.എന്‍ നഗറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇരട്ട വീടുകള്‍ ഒറ്റ വീടാക്കല്‍ പദ്ധതിയുടെ താക്കോല്‍ക്കൈമാറ്റം നാളെ (ഫെബ്രുവരി 19) രാവിലെ ഒന്‍പതിന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്വന്തമായി വീടില്ലാത്ത കുടുംബങ്ങള്‍ക്ക് ഒരു മേല്‍ക്കൂരയില്‍ രണ്ടു കുടുംബങ്ങള്‍ താമസിക്കുന്ന ഇരട്ട വീട് മാതൃകയില്‍ 1972 നടപ്പാക്കിയ എം.എന്‍ ലക്ഷംവീട് പദ്ധതിക്ക് പുനര്‍നിര്‍മാണത്തിലൂടെ നവജീവന്‍ നല്‍കുകയാണ്. മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ കാലപ്പഴക്കത്തെ തുടര്‍ന്ന് ജീര്‍ണാവസ്ഥയിലായ വീടുകളാണ് കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് വഴി ഒറ്റ വീടുകളാക്കി പുനര്‍നിര്‍മ്മിച്ചത്.

 ചടങ്ങില്‍ സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ടി.വി ബാലന്‍ അധ്യക്ഷനാകും. ഹൗസിംഗ് ബോര്‍ഡ് കമ്മീഷണര്‍ ആന്‍ഡ് സെക്രട്ടറി എ. ഗീത റിപ്പോര്‍ട്ട് അവതരിപ്പിക്കും. കേരള സംസ്ഥാന ഭവന നിര്‍മ്മാണം ബോര്‍ഡ് അംഗവും മുന്‍ എംഎല്‍എയുമായ ഗീത ഗോപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ചീഫ് എഞ്ചിനീയര്‍ എ. നൗഷാദ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date