Skip to main content

ആരോഗ്യം ആനന്ദം ക്യാമ്പയിന്‍; വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

 നാഷണല്‍ ആയുഷ് മിഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യം ആനന്ദം ക്യാമ്പയിനിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പാചക മത്സരത്തില്‍ പ്രഭാത ഭക്ഷണം, ഹെല്‍ത്ത് സാലഡ്, ജ്യൂസ് നിര്‍മ്മാണം എന്നിവയില്‍ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.

 യോഗ ഡാന്‍സ് മത്സരം ഫെബ്രുവരി 21 ന് തൃശ്ശൂര്‍ വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രശ്‌നോത്തരി മത്സരാര്‍ത്ഥികള്‍ക്ക് 20 ന് രാവിലെ 10 വരെ രജിസ്റ്റര്‍ ചെയ്യാം. മത്സരങ്ങളുടെ കൂടുതല്‍ നിബന്ധനകളും, രജിസ്‌ട്രേഷനും സംബന്ധിച്ച വിവരങ്ങള്‍ക്ക് 9446856056, 8075872559 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലെ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഡ്രൈവിംഗ് സ്‌കൂളിന്റെ ഉദ്ഘാടനവും നാളെ (ഫെബ്രുവരി 19)

   ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നിര്‍മ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും പുതിയതായി ആരംഭിക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളിന്റെ ഉദ്ഘാടനവും നാളെ (ഫെബ്രുവരി 19) നടക്കുമെന്ന് എന്‍.കെ അക്ബര്‍ എംഎല്‍എ അറിയിച്ചു. ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി അങ്കണത്തില്‍ വൈകീട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങ് എന്‍.കെ അക്ബര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് ഡ്രൈവിംഗ് സംസ്‌ക്കാരത്തില്‍ കാതലായ മാറ്റം വരുത്തണമെന്ന ഉദ്ദ്യേശത്തോടെ പൊതുജനങ്ങളില്‍ കുറഞ്ഞ ചിലവില്‍ ഗുണമേന്മയുള്ള ഡ്രൈവിംഗ് പരിശീലനം വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തില്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയും അതിന്റെ ഭാഗമായി സംസ്ഥാനത്ത് 23 കെ.എസ്.ആര്‍.ടി.സി യൂണിറ്റുകളില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്‍.കെ അക്ബര്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി.യുടെ 24-ാമത്തെ ഡ്രൈവിംഗ് സ്‌കൂള്‍ ഗുരുവായൂര്‍ യൂണിറ്റിലേക്ക് അനുവദിച്ചത്.

എന്‍.കെ അക്ബര്‍ എം.എല്‍.എയുടെ 2024-25, 2025-26 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നാല് കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ബഹുനില മന്ദിരം 6,800 ചതുരശ്ര അടിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. കെട്ടിടത്തില്‍ മൂന്ന് നിലകളിലായി റെസ്റ്റോറന്റ്, റിസപ്ഷന്‍ ഏരിയ, റൂമുകള്‍, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകള്‍, വാഷ് റൂം തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുതിയ കെഎസ്ആര്‍ടിസി മന്ദിരം നിലവില്‍ വരുന്നതോടെ കാലങ്ങളായുള്ള പ്രദേശവാസികളുടെയും യാത്രികരുടെയും ആവശ്യത്തിന് പരിഹരമാവും. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ കെ.പി. രാധാകൃഷ്ണന്‍, പെതുമരാമത്ത് അസി. എഞ്ചിനീയര്‍ വി. മഞ്ജുഷ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

date