Skip to main content

ഐടിഐയില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ഗവ.ഐടിഐ ചാലക്കുടിയില്‍ എസിഡി ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള പി.എസ്.സിയുടെ റൊട്ടേഷന്‍ തയ്യാറാക്കുന്ന സംവരണ, സംവരണേതര ചാര്‍ട്ട് പ്രകാരമായിരിക്കും നിയമനം നടത്തുക. റൊട്ടേഷന്‍ പ്രകാരം ഒരു ഒഴിവിലേക്ക് മുസ്ലിം വിഭാഗത്തില്‍ നിന്നുമാണ് നിയമനം നടത്തുന്നത്.

ബി.ടെക് എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ എഞ്ചിനീയറിംഗും ഒരു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി, എന്‍എസി ഇന്‍ എഞ്ചിനീയറിംഗ് ട്രേഡും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് വിദ്യാഭ്യാസ യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 20 ന് രാവിലെ 10.30 ന് ഐടിഐയില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0480 2701491.

 

date