Skip to main content

പടവുകള്‍ പദ്ധതിയിലേക്ക് മാര്‍ച്ച് 20 വരെ അപേക്ഷിക്കാം

വനിത ശിശുവികസന വകുപ്പിന് കീഴില്‍ വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായം അനുവദിക്കുന്ന പടവുകള്‍ പദ്ധതിയിലേക്ക് മാര്‍ച്ച് 20 വരെ അപേക്ഷിക്കാം. 2024-2025, 2025-26 സാമ്പത്തിക വര്‍ഷത്തേക്കാണ് അപേക്ഷിക്കേണ്ടത്. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിധവകളുടെ മക്കളുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, സെമസ്റ്റര്‍ ഫീസ്, വാര്‍ഷിക ഫീസ് എന്നിവ അനുവദിക്കുന്നതാണ് പദ്ധതി. അപേക്ഷകള്‍
www.schemes.wcd.kerala.gov.in  എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ വനിത ശിശുവികസന വകുപ്പിന്റെ വെബ്സൈറ്റിലും ഐ.സി.ഡി.എസ് ഓഫീസിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2911098

date