Skip to main content

പരാതി പരിഹാര അദാലത്ത്  24 ന്

 

ജില്ലയിലെ പെട്രോള്‍ പമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാനുമായി ജില്ലാതല പരാതി പരിഹാര അദാലത്ത് (പെട്രോ പ്രൊഡക്ട്സ് ഗ്രീവന്‍സ് റീഡ്രസ്സല്‍ ഫോറം) ഫെബ്രുവരി 24ന്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 നാണ് പരിപാടി. ഉപഭോക്താക്കളുടെ പരാതികള്‍ ഫെബ്രുവരി 21 വൈകീട്ട് അഞ്ച് വരെ തപാല്‍ വഴിയോ നേരിട്ടോ അതാത് താലൂക്ക് സപ്ലെ ഓഫീസുകളില്‍ ലഭ്യമാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

 

date