Skip to main content

മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു

 

നവകേരളം കര്‍മ്മപദ്ധതി - ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലെ വിദ്യാര്‍ഥിനികൾക്ക് മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു.ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കണ്ണന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഹരിത കേരളം മിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ പി.എ.വീരാസാഹിബ് പദ്ധതി വിശദീകരിച്ചു.വടക്കഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരണ്യ  ക്ലാസ്സ് എടുത്തു.
കേരളത്തില്‍ പാരിസ്ഥിതിക സുസ്ഥിരതയും ആര്‍ത്തവ ശുചിത്വവും വ്യാപകമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ  ഹരിത കേരളം മിഷന്‍ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയാണിത്.

പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം. ജയമോഹന്‍ അധ്യക്ഷനായി.വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബികവല്ലി, വാര്‍ഡ് മെമ്പര്‍ ഗീതു രതീഷ് ,എന്‍.എസ്.എസ്  പ്രോഗ്രാം ഓഫീസര്‍ ആര്‍. ഗൗരിക്കുട്ടി,എന്‍.എസ്.എസ് വളണ്ടിയര്‍ എസ്.അനാമിക എന്നിവര്‍ പങ്കെടുത്തു.

 

 

date