Skip to main content

സംരംഭകര്‍ക്കായി ടെക്നോളജി ക്ലിനിക്ക് 19ന്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ആര്‍എഎംപി പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിക്കും. ഫെബ്രുവരി 19ന് രാവിലെ 10ന് ആശ്രാമം കെ.എസ്.എസ്.ഐ.എ ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്യും. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിലൂടെ സംരംഭകരുടെ പ്രവര്‍ത്തനരീതി മെച്ചപ്പെടുത്തല്‍, മികച്ച രീതിയില്‍ വിഭവങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് സംരംഭകര്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യം. സൗന്ദര്യസംരക്ഷണ രംഗത്തെ നൂതന സാങ്കേതിക വിദ്യകളെപ്പറ്റിയാണ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യവസായ വകുപ്പിന്റെ കരകൗശല അവാര്‍ഡിന് ജില്ലാതലത്തില്‍ നിന്നും അര്‍ഹരായ കലാകാരന്മാരെ ചടങ്ങില്‍ അനുമോദിക്കും. സംസ്ഥാന-ജില്ലാ കൈത്തറി ചിത്രരചനാ മത്സര വിജയികളായ കുട്ടികള്‍ക്ക് സമ്മാനവും നല്‍കും. 

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ അധ്യക്ഷനാകും. കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് എം.ജവഹര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ ബിനു ബാലകൃഷ്ണന്‍, പി.പ്രഭാകുമാരി, ഐ.ജസിം, ഡെപ്യൂട്ടി രജിസ്ട്രാര്‍ ജോണ്‍ മാത്യു, എഡിഐഒ വി.ജയസാഗരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  

date