Skip to main content

കല്യാശ്ശേരി  ഇ.കെ.നായനാർ സ്‌മാരക മോഡൽ പോളിടെക്നിക്  കെട്ടിടം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്യും

 

കല്യാശ്ശേരി ഇ.കെ.നായനാർ സ്‌മാരക മോഡൽ പോളിടെക്‌നിക് കോളേജ്  കെട്ടിടത്തിന്റെയും കവാടത്തിന്റെയും ഉദ്ഘാടനം ഫെബ്രുവരി  19 ന് 12 മണിക്ക് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു  നിർവ്വഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു

കെട്ടിടം നിർമ്മിക്കുന്നതിന്  ഒന്നര കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. അഞ്ച് ക്ലാസ്സ് മുറികൾ, ഒരു കമ്പ്യൂട്ടർ ലാബ്, വരാന്ത, ശൗചാലയങ്ങൾ, രണ്ട് സ്റ്റേയർ കേസുകൾ തുടങ്ങിയവയാണ്  നിർമ്മിച്ചത്.  പ്രവേശന കവാടത്തിൻ്റെ നിർമ്മാണത്തിനായി  20 ലക്ഷം രൂപയാണ് അനുവദിച്ചത്.

date