Skip to main content

കര്‍ഷകത്തൊഴിലാളി ക്ഷേമനിധി : അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം

കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുള്ള അംശാദായം അടക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അംശാദായം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് 2018 മെയ് 31 വരെ സമയം അനുവദിച്ചു. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപാ നിരക്കില്‍ പിഴ ഈടാക്കും.  ഇതിനകം 60 വയസ്സ് പൂര്‍ത്തിയായ അംഗത്തിന് കുടിശ്ശിക അടക്കുന്നതിനോ അംഗത്വം പുന:സ്ഥാപിക്കുന്നതിനോ അവസരം ഉണ്ടായിരിക്കില്ല. അംഗത്വം പുന:സ്ഥാപിച്ചാലും കുടിശ്ശിക കാലഘട്ടത്തില്‍ അംഗങ്ങള്‍ക്കുണ്ടായ പ്രസവം, വിവാഹം, ചികിത്സ എന്നീ ക്ഷേമാനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ലെന്നും വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.5202/17

date