Skip to main content

ചേപ്പലോട് അംബേദ്ക്കര്‍ ഗ്രാമ വികസന പദ്ധതി പ്രവൃത്തിയുടെയും ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെയും ഉദ്ഘാടനം ഇന്ന്

പട്ടികജാതി വികസന വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ എലവഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ചേപ്പലോട് അംബേദ്ക്കര്‍ ഗ്രാമ വികസന പദ്ധതി പ്രവൃത്തിയുടെയും ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെയും ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 19) വൈകീട്ട് അഞ്ചിന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വഹിക്കും. പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ടില്‍ നിന്നും ഒരു കോടി വകയിരുത്തിയാണ് എലവഞ്ചേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലുള്ള ചേപ്പലോട് അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി നടപ്പാക്കുന്നത്. കെ. ബാബു എം.എല്‍.എ.യുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും 62.50 ലക്ഷം രൂപ വിനിയോഗിച്ചാണ് ആയുര്‍വ്വേദ ആശുപത്രി കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. കെ. രാധാകൃഷ്ണന്‍ എം.പി മുഖ്യാതിഥിയാകും. കെ. ബാബു എം.എല്‍.എ അധ്യക്ഷനാകും

date