Skip to main content

സൗജന്യ കമ്പ്യൂട്ടർ പരിശീലനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി മൂന്നുമാസം ദൈർഘ്യമുള്ള സൗജന്യ കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. ഡാറ്റ എൻട്രി, ഡി.ടി.പി എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 18-നും 25-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.ഡി.ടി.പി കോഴ്സിന് അപേക്ഷിക്കുന്നവർ ഡാറ്റ എൻട്രിയോ അല്ലെങ്കിൽ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗോ അറിഞ്ഞിരിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റ് ലഭിക്കുന്നതായിരിക്കും. 

താല്പര്യമുള്ളവർ ഫോട്ടോ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 28-നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമിനായി ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ ആലുവ ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലോ ബന്ധപ്പെടാവുന്നതാണ്.

ഫോൺ  : 0484 - 2623304 , 9188581148 , 8921708401

date