Post Category
ഇടക്കൊച്ചി ഫിഷ് ഫാമിൽ ഫാം ലേബർ നിയമനം; അഭിമുഖം ഫെബ്രുവരി 27-ന്
കേരള സർക്കാർ ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഇടക്കൊച്ചി ഫാമിലേക്ക് ഫാം ലേബർമാരെ താത്ക്കാലികമായി നിയമിക്കുന്നു. ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള, 45 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ വീശുവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം, നീന്തൽ, വഞ്ചി തുഴയൽ എന്നിവയിൽ പ്രാവീണ്യമുള്ളവരായിരിക്കണം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും സഹിതം ഫെബ്രുവരി 27-ന് രാവിലെ 10:30 ന് ഇടക്കൊച്ചി ഗവ. ഫിഷ് ഫാം ഓഫീസിൽ ഹാജരാകേണ്ടതാണ്.
ഫോൺ : 9746145766, 9400254240
സഫലം 2026; സാബ് സംരംഭകരുടെ സംസ്ഥാനതല സംഗമവും സംരംഭങ്ങളുടെ പ്രവർത്തന ഉദ്ഘാടനവും ഇന്ന് (ഫെബ്രുവരി 19)
date
- Log in to post comments