Skip to main content

പള്ളുരുത്തി സീമെറ്റ് നഴ്സിംഗ് കോളേജിൽ ഡ്രൈവർ ഒഴിവ്; 21 വരെ അപേക്ഷിക്കാം

കേരള സർക്കാരിന് കീഴിൽ പള്ളുരുത്തിയിൽ പ്രവർത്തിക്കുന്ന സീമെറ്റ് കോളേജ് ഓഫ് നഴ്സിംഗിൽ താത്കാലിക അടിസ്ഥാനത്തിൽ ഹെവി ഡ്യൂട്ടി ഡ്രൈവർമാരെ നിയമിക്കുന്നു. ദിവസവേതനം 730 രൂപ. 

അപേക്ഷകർ പത്താം ക്ലാസ് പാസ്സായിരിക്കണം. കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവും 5 വർഷം ഹെവി ലൈസൻസ് പരിചയവും  നിർബന്ധമാണ്. പ്രായപരിധി 55 വയസ്സ് (ഒ.ബി.സി വിഭാഗത്തിന് 3 വർഷവും, എസ്.സി/എസ്.ടി വിഭാഗത്തിന് 5 വർഷവും ഇളവ്) പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്  ഹാജരാക്കണം. 

താല്പര്യമുള്ളവർ ബയോഡാറ്റ, വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം പള്ളുരുത്തി ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റൽ ക്യാമ്പസിൽ പ്രവർത്തിക്കുന്ന പ്രിൻസിപ്പാൾ ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. അവസാന തീയതി 2026 ഫെബ്രുവരി 21.  ഓൺലൈൻ വഴിയുള്ള അപേക്ഷകളോ സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളോ പരിഗണിക്കില്ല.

date