Skip to main content

നീണ്ടകര-ശക്തികുളങ്ങര തീരദേശ മേഖലയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 17ന്

നീണ്ടകര വല ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം, ഷോപ്പിംഗ് കോംപ്ലക്സ്, ശക്തികുളങ്ങര മേഖലയിലെ ബോട്ട് ബില്‍ഡിംഗ് യാര്‍ഡ്, നെറ്റ് മെന്റിങ് ഷെഡ്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, വാര്‍ഫ്, തുടങ്ങിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 17 ഉച്ചയ്ക്ക് രണ്ട് മണിക്ക് മത്സ്യബന്ധനം-സാംസ്‌കാരികം,  യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍, ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ എന്നിവര്‍  നിര്‍വഹിക്കും. നീണ്ടകര ഫിഷിങ് ഹാര്‍ബറില്‍ നടക്കുന്ന ചടങ്ങില്‍ സുജിത്ത് വിജയന്‍ പിള്ള എംഎല്‍എ അധ്യക്ഷനാകും. മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍  ഡോ പി സഹദേവന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംന നൗഷാദ്, സ്ഥിരം സമിതി അധ്യക്ഷ മേരി ചെറിയാന്‍, കൊല്ലം നഗരസഭാഗം ദീപു ഗംഗാധരന്‍,  നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് ബി ശിവലാല്‍, കൊല്ലം ജില്ലാ പഞ്ചായത്തംഗം ഐ ജയലക്ഷ്മി, മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  

date