വിവിധ തസ്തികകളില്‍ നിയമനം
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബി.എസ്.സി നഴ്സിംഗ്, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത ജനറല്‍ നഴ്‌സിംഗ് ഡിപ്ലോമ കോഴ്സ്, കേരള നഴ്സസ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍.
ലാബ്/ ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ -ശാസ്ത്രവിഷയങ്ങളില്‍ ഹയര്‍സെക്കന്‍ഡറി പഠനത്തിന് ശേഷം കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ നിന്നോ തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബില്‍ നിന്നോ എം.എല്‍.ടി കോഴ്സ്/ തത്തുല്യ യോഗ്യത, കേരള സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം.
റിസപ്ഷനിസ്റ്റ്/ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- അംഗീകൃത സര്‍വകലാശാല ബിരുദവും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡിസിഎ/ പിജിഡിസിഎ അല്ലെങ്കില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള തത്തുല്യ അംഗീകൃത കമ്പ്യൂട്ടര്‍ ഫുള്‍ടൈം പ്രൊഫിഷ്യൻസി കോഴ്സ്.
പ്രായപരിധി: 40 വയസ്. അപേക്ഷകള്‍ ഫെബ്രുവരി 21 വൈകിട്ട് മൂന്നിനകം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും പ്രായവും മറ്റു യോഗ്യതകളും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഹാജരാക്കണം. ഫോണ്‍: 04752228702.
- Log in to post comments