Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിങ് സെന്ററില്‍ ഇന്‍സ്ട്രമെന്റ് മെക്കാനിക് (കെമിക്കല്‍ പ്ലാന്റ്) ട്രേഡിലേക്ക് ഒ.സി വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി /എന്‍.ഐ.സിയും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കെമിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ പ്രോസസ് കണ്‍ട്രോള്‍ ഇന്‍സ്ട്രുമെന്റേഷന്‍/ എന്‍ജിനീയറിങ്/ ടെക്നോളജിയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡിഗ്രി ഇന്‍ കെമിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ പ്രോസസ് കണ്‍ട്രോള്‍ ഇന്‍സ്ട്രുമെന്റേഷന്‍ /എന്‍ജിനീയറിങ് / ടെക്നോളജിയും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. ഫെബ്രുവരി 23 രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2713099.
date
- Log in to post comments