Skip to main content

കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനില്‍ മോക്ക് ഡ്രില്‍ 13ന്

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും  ദേശീയ ദുരന്തപ്രതികരണ സേനയുടെയും  സംയുക്താഭിമുഖ്യത്തില്‍  കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനില്‍ ഫെബ്രുവരി 13നു  തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളിലെ രക്ഷാ പ്രവര്‍ത്തനം സംബന്ധിച്ച്  മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നു. രാവിലെ 9ന്  മോക്ക് ഡ്രില്‍ ആരംഭിക്കും.   രക്ഷാപ്രവര്‍ത്തനത്തിനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍, മെഡിക്കല്‍ ട്രയേജ്, ആള്‍ക്കൂട്ട നിയന്ത്രണം, ഗതാഗത നിയന്ത്രണം, വിവിധ വകുപ്പുകളുടെ ഏകോപനം തുടങ്ങിയവ  മോക്ക് ഡ്രില്ലിന്റെ ഭാഗമായി അവതരിപ്പിക്കും.  മോക്ക് ഡ്രില്‍ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവുമായി ബന്ധപ്പെട്ട്  കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷനില്‍ തഹസില്‍ദാര്‍ ജി മോഹനകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 

date