Skip to main content

കര്‍ഷകത്തൊഴിലാളി ക്ഷേമനിധി: അധിവര്‍ഷാനുകൂല്യം 15ന് മുമ്പ് കൈപ്പറ്റണം

കേരള കര്‍ഷകത്തെഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 2010 ലെ മുഴുവന്‍ അധിവര്‍ഷാനുകൂല്യവും ഡിസംബര്‍ 15ന് മുമ്പ് ഓഫീസില്‍ വിതരണം ചെയ്യും.  പ്ലാമൂട് മഞ്ചാടിവിള റോഡില്‍ എം.ആര്‍.എ -19, ദീപയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് വിതരണം.  അര്‍ഹരായ അംഗങ്ങള്‍ ആ ദിവസങ്ങളില്‍ ആനുകൂല്യം കൈപ്പറ്റണം.  തിരിച്ചറിയല്‍ രേഖകളുടെ അസലും രണ്ട് കോപ്പിയും ഹാജരാക്കണം. (ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ്) പേരിലോ മേല്‍വിലാസത്തിലോ വ്യത്യാസമുണ്ടെങ്കില്‍ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.  അംഗം മരിച്ചാല്‍ മരണ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അവകാശി ബന്ധം തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റും, ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം

പി.എന്‍.എക്‌സ്.5203/17

date