Post Category
വിജ്ഞാന്‍വാടികളില്‍ കോര്‍ഡിനേറ്റര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ 23 വിജ്ഞാന്‍വാടികളില്‍ താല്‍ക്കാലിക കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗക്കാര്‍ക്കാണ് അവസരം. യോഗ്യത: ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി: 21- 45 വയസ്. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തകരായി പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഒരു വര്‍ഷത്തെ കരാര്‍ നിയമനം. പ്രതിമാസ ഓണറേറിയം 8000 രൂപ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഫെബ്രുവരി 20നകം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ/ബ്ലോക്ക്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പട്ടികജാതി ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0474 2794996.
date
- Log in to post comments