Post Category
വിഷന്‍ പദ്ധതി
പട്ടികജാതി വികസന വകുപ്പിന്റെ വിഷന്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരിശീലനത്തിന് 10,000 രൂപ അനുവദിക്കുന്നതാണ് പദ്ധതി. എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷയ്ക്ക് സയന്‍സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ്/ ഫിസിക്സ്, കെമസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് യഥാക്രമം എ2, എ ഗ്രേഡുകളോ നേടിയവരാകണം. അപേക്ഷകള്‍ ഫെബ്രുവരി 28 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0474-2794996.
date
- Log in to post comments