Skip to main content

നഗരത്തിലെ കനാൽ കരകളിലുള്ള താൽക്കാലിക ഷോപ്പുകൾ ഉൾപ്പെടെയുള്ളവ 25-നുള്ളിൽ നീക്കം ചെയ്യണം

സ്വദേശി ദര്‍ശൻ , കനാല്‍ നവീകരണം  എന്നീ  പദ്ധതികളുടെ ഭാഗമായി ആലപ്പുഴ നഗരത്തിലെ  കനാല്‍ കരകളിലുള്ള എല്ലാ താല്‍ക്കാലിക ഷോപ്പുകളും, വിവിധ യൂണിയന്‍ ഓഫീസുകളും, വേസ്റ്റ് കമ്പോസ്റ്റ് യൂണിറ്റുകളും ഫെബ്രുവരി 25നുള്ളില്‍ നീക്കം ചെയ്യാനും, നീക്കം ചെയ്യാത്തവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാനും തീരുമാനിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ  ആലപ്പുഴ -എ -ഗ്ലോബൽ വാട്ടർ ലാൻഡിന്റെ ഏഴാമത് ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കളക്ടറേറ്റിൽ   കൂടിയ യോഗത്തിലാണ് തീരുമാനം.
 

date